പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ,ഉറങ്ങണോ അതോ നെറ്റ് ഇല്‍ എന്തേലും ചിക്കിചിരയണോ എന്ന് ആലോചിച്ചു കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന ഒരു ദിവസം. അസൈന്മെന്ടുകളും ടെസ്റ്റ് പേപ്പറുകളും മുറക്കുന്ടെന്കിലും അവസാന നിമിഷം അല്ലാതെ എന്തെങ്കിലും അവയ്ക്ക് വേണ്ടി ചെയ്താല്‍ ലോകം അവസാനിചാലോ എന്നുള്ള ഭയം നിമിത്തം അത്തരത്തിലുള്ള സാഹസത്തിനു മുതിരാതെ എന്നാല്‍ ഉറങ്ങുക തന്നെ ചെയ്യാം എന്ന് വിചാരിച്ചു പതുക്കെ പുതപ്പു വലിച്ചിട്ടപ്പോളാണ് മൊബൈല് ചിലച്ചത്.. അപ്പുറത്ത് പണ്ടത്തെ സഹ പാഠിയും അപ്പോലതെയും ഇപ്പോലത്ത്തെയും സുഹൃത്തുമായ ധനേഷാണ്... അവന്‍ വിളിക്കാറ് പതിവില്ലത്തത് ആണല്ലൊ ഇനി നമ്പര്‍ വല്ലോം മാറി വിളിച്ചതാണോ എന്തോ...
അല്ല എനിക്ക് തന്നെയാണ് കാള്‍..
." ഡീ എന്തുണ്ട് വിശേഷങ്ങള്‍?"
" ഓ എന്തിരിക്കാനാ ...സുഖം സ്വസ്ഥം ..." ...
"അപ്പൊ ചുമ്മാതിരിക്കുവണൊ എന്നാല്‍ ഒരു കാര്യം ചെയ് നീ എന്റെ ബ്ലോഗ് ഒന്നു വായിച്ചു നോക്ക് , പുതിയ ഒരു ബ്ലോഗ് ഞാന്‍ തുടങ്ങി ആദ്യത്തെ പോസ്റ്റ് ഇട്ടിട്ടുണ്ട്, വായിച്ചു നോക്കിയിട്ട് അഭിപ്രായം പറ.."
ബ്ലോഗോ ... അതെന്തോന്ന് ..എന്നുള്ള എന്റെ ചോദ്യത്തിന് അവന്‍ ഒരു അര മണിക്കൂര്‍ നീണ്ട വിശദീകരണം തന്നെ തന്നു....
എന്നെയും നിന്നെയും പോലെ ഉള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനും ആശയപ്രകടനത്ത്തിനും വഴി തേടി അലയുന്ന യുവജനങ്ങള്‍ ( നേരത്തെ ഇങ്ങനെ യുവജനം എന്ന് എടുത്തു പറയേണ്ട കാര്യം ഇല്ലായിരുന്നു... ഇനി ഇപ്പോള്‍ ആ ശീലം തുടങ്ങണം....പ്രായം ഒക്കെ ആയി വരുകയല്ലെ.... ഇനിയിപ്പോള്‍ നമ്മള്‍ പറയുന്നതു പോലെ ആണ്... 60 വയസ്സായാലും ഞാന്‍ യുവതി എന്നല്ലാതെ പറയാന്‍ ഉദ്ദേശിക്കുന്നില്ല .. എന്ന് വ്യക്തം ആക്കിക്കോട്ടെ...) സമൂഹത്തെയും ഈ ലോകത്തെ തന്നെയും മാറ്റാന്‍ ശ്രമിക്കുന്ന പുതിയ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് ഇതെന്ന് ഇച്ചിരെ സാഹിത്യത്ത്തിണ്ടേ മേന്പോടിയോടെ തന്നെ അവന്‍ പറഞ്ഞു വെച്ചു...
ഇതു കൊള്ളാമല്ലോ സങ്ങതി എന്ന് ഞാനും വിചാരിച്ചു....അങ്ങനെ ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ ലവന്റെ ബ്ലോഗില്‍ പോവുകയും ചെയ്തു....
എന്തായാലും ഒറ്റ നോട്ടത്തില്‍ തന്നെ സെറ്റ് അപ് ഫുള്‍ എനിക്കങ്ങ് ഇഷ്ടപ്പെട്ടു...സംഭവം കൊള്ളാം... അവന്‍ പണ്ടത്തെ ക്ലാസ്സില്‍ നടന്ന ഒരു കഥയാണ് ഇട്ടിട്ടുള്ളത്....
അങ്ങനെയനെന്കില്‍ എനിക്കും ഒരു ബ്ലോഗ് തുടങ്ങാമല്ലോ , nursey സ്കൂള്‍ മുതല്‍ ഉള്ള കാര്യങ്ങള്‍ ഇപ്പോളും ഓര്മയിലുന്ട് എന്നൊക്കെ ഓര്‍ത്ത് ഞാന്‍ എങ്ങനെയാണു അത് തുടങ്ങുന്നത് എന്ന് അന്വേഷിച്ചു... " നീയോ അത് വേണോ ..? " എന്നായിരുന്നു ആദ്യത്തെ ചോദ്യം... എന്താണ് തുടങ്ങിയാല്‍...
അത് നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പമുള്ള പരിപാടി അല്ല...ബ്ലോഗ് തുടങ്ങണമെന്കില്‍ നീ ആദ്യം ബ്ലോഗിണ്ടെ ആത്മാവ് തൊട്ടറിയണം.. അതിനുള്ള സെന്‍സ് ഉണ്ടാവണം... സെന്സിടിവിടി ഉണ്ടാവണം... എന്നൊക്കെ മമ്മൂക്ക സ്റ്റെയിലില്‍ രണ്ടു കാച്ചും....
എന്നാ പിന്നെ ഇതു തുടങ്ങീട്ടു ബാക്കി കാര്യം എന്ന് ഞാനും വിചാരിച്ചു...
തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന ഒരു രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്ന് മനസിലാക്കിയതോടെ അവനും എന്നെ സഹായിക്കാം എന്നേറ്റു...
നീ ആദ്യം ഒരു ഗൂഗിള്‍ ഐ ഡി ഉണ്ടാക്കണം
ഏത് കൊച്ചു കുഞ്ഞിനാണ് ഈ കാലത്ത് ഗൂഗിള്‍ ഐ ഡി ഇല്ലാത്തതു... 'അമ്മ' ന്നു വിളിക്കുന്നെനു പകരം പിള്ളേര്‍ 'ഗൂഗിള്‍ ' ന്നു പറഞ്ഞാല്‍ ആ കൊച്ചു ജനിച്ചു,വിദ്യാഭാസം, കല്യാണം, ഷഷ്ടി പൂര്‍ത്തി, എന്തിന് ചാവടിയന്തിരം വരെ ഗൂഗിള്‍ sponsor ചെയ്യുമെന്ന് ഓഫര്‍ ഇറക്കുന്ന കാലം
അതുണ്ടെടാ ഉവ്വേ , നീ എന്നെ അത്ര കൊച്ച്ചാക്കണ്ട ...പിന്നെ എന്ന ചെയ്യണം..ഗൂഗിള്‍ ഐ ഡി വെച്ചു നിനക്കു ബ്ലോഗ് ഉണ്ടാക്കാം.. പിന്നെ
നിനക്കു തുടങ്ങാന്‍ വേണ്ടി ബ്ലോഗ് ലോകത്തിലെ മഹാ ബ്ലോഗന്മാരുടെ ലിങ്ക് കള്‍ ഞാന്‍ അയച്ചു തരാം
നീ ആദ്യം അത് വായിച്ചു പടി... എന്ന് പറഞ്ഞു ഒരു സെറ്റ് ലിന്കും കക്ഷി അപ്പോള്‍ തന്നെ അയച്ചു തന്നു....
പിന്നെ ഒരു ബ്ലോഗ് തുടങ്ങുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട സങ്ങതി നമ്മള്‍ ഒരു വലിയ സംഭവം ആണെന്ന് വരുത്തി തീര്ക്കലാണ്... അതിന് നാലു ആള്‍ക്കാര്‍ കാണണം ..അവര്‍ കമന്റുകള്‍ ഇടണം...ഇതു ഒരു ബ്ലോഗിണ്ടേ വളര്‍ച്ചക്കുള്ള ഉത്തേജക മരുന്നുകളാണ്... അതില്‍ നിന്നും ഉത്തേജനം ഉള്‍ക്കൊണ്ടിട്ടു വേണം നിനക്കു അടുത്ത പോസ്റ്റ് ഇടാന്‍.. മനസ്സിലായോ...
ഉവ്വ് അത് ഞാന്‍ ഏറ്റു... എന്തായാലും ആദ്യത്തെ പോസ്റ്റ് ഇടുവണേല്‍ കുറഞ്ഞത് മൂന്നു കമന്റുകള്‍ എങ്കിലും അതില്‍ വരും എന്ന് ഞാന്‍ ഉറപ്പിച്ചു,.. കാരണം ഇവന്മാര്‍ ഒന്നും അറിയാത്ത മൂന്നു ഐ ഡി എനിക്കുണ്ടല്ലോ..
കമന്റുകള്‍ കിട്ടാന്‍ പിന്നെ ചെയ്യേണ്ടത് ഇതു പോലെ ബ്ലോഗില്‍ ജീവിക്കുന്ന ബ്ലോഗന്മാരുടെയും ബ്ലോഗിനികളുടെയും ഒക്കെ ബ്ലോഗില്‍ പോയി കമന്റ് ഇടുക എന്നുള്ളതാണു... അതിന് നീ അവിടെ എഴുതിയിരിക്കുന്ന ചപ്പു ചവറു ഫുള്‍ വായിക്കണം എന്നില്ല... അതിന് മുന്‍പത്തെ ഒന്നു രണ്ടു കമന്റുകള്‍ വായിച്ചാല്‍ മതിയാവും.. ഏകദേശ ഒരു ഊഹം കിട്ടും ...പിന്നെ ഇക്കാലത്തെ സഞ്ജയനും പറഞ്ഗോടനും ഒക്കെ ആകാന്‍ മല്സരിക്ക്കുന്നവരോടു വെറുതെ ലൈറ്റ് ആയി പോയി.." അളിയാ മുറ്റാരുന്നു... കേട്ടോ..കസറി " എന്നും
മലയാള നിഖണ്ടു എടുത്തു വെച്ചു അന്തരത്മാവിണ്ടേ അകത്തു നിന്നും വരുന്ന പ്രവാഹ ധാരയില്‍ ലയിച്ചിരുന്നു എഴുതി ക്കഴിയുമ്പോള്‍ എഴുതിയവര്‍ക്കും വായിക്കുന്നവര്‍ക്കും മനസ്സിലാകാത്ത ഒരു അവസ്ഥയില്‍ എത്ത്തിക്കുന്നവരെ ആ രീതിയില്‍ തന്നെ കയ്യില്‍് എടുക്കണം..
അവിടെ പോയി " നിങ്ങളുടെ പോസ്റ്റ് വായിച്ചിട്ട് എന്റെ ആത്മാവ് കത്തിപ്പോയി , മനസ്സു നിരുപാരുഗ്രഹം ആയി പോയി എന്ന് ചാമ്പുക ...ഇത്രയൊക്കെ മതി മുന്‍ കരുതലുകള്‍...
(നിരുപാരുഗ്രഹം : ഇതു മലയാള ഭാഷക്ക് എന്റെ സംഭാവന.. ഈ വാക്കിന് ഒരു നല്ല അര്ത്ഥം കണ്ടു പിടിക്കുന്നവര്‍ക്ക് സമ്മാനം ഒന്നും ഉണ്ടാവില്ല ... എന്നാലും എന്റെ കൂടെ ഭാഷയെ ധാന്യം ആക്കി എന്ന സംതൃപ്തി ഇല്‍ പങ്കു ചേരാം .അല്ലേല്‍ തന്നെ നമ്മുടെ പാവം മലയാളം വാക്കുകള്‍ ഇല്ലാതെ കഷ്ടപ്പെടുകയാണ് എന്നുള്ള വിഷമം എനിക്ക് നേരതെയുന്ട്...എന്റെ സഹ ബ്ലോഗന്‍ മാരെ ബ്ലോഗിനികളെ നമ്മള്‍ വിചാരിച്ചാല്‍ തീര്ത്തു കൊടുക്കാവുന്നതേയുള്ളൂ ഈ പ്രശ്നം ... എല്ലാവരും ഒന്നു ആഞ്ഞു ഉല്സാഹിച്ചെ ... ഓരോ പോസ്റ്റിനും ഒരു പുതിയ വാക്ക് അത് മതി നമ്മുക്ക് മലയാളത്തെ സമ്പന്നമാക്കാന്‍.. പിന്നെ വേണമെന്കില്‍ ആഗോള ബ്ലോഗ് സമ്മേളനത്തില്‍ ഇതൊരു മല്‍സര ഇനമായി തന്നെ ഇറക്കാം ...എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു... )
ഞാന്‍ കവിത എഴുതിയാലോടാ പണ്ടു കവിതക്ക് ഒക്കെ സമ്മാനം കിട്ടിയിട്ടുണ്ട്...
പൊന്നു മോളെ... കവിത ഒന്നും ഈ തട്ടകത്തില്‍ വേവുന്ന ലക്ഷണം ഇല്ല.. കവിതയും അല്ലാത്ത പോസ്റ്റുകളും തമ്മിലുള്ള വ്യത്യാസം ഈ ആര്‍ട്ട് ഫിലിം commercial സിനിമയും പോലെ ആണ്... കവിത എഴുതിയാല്‍ നിനക്കു കൊള്ളാം എന്ന് തോന്നും പക്ഷെ കമന്റ്സ് കിട്ടുകയോ നിനക്കു ഒരു boosting കിട്ടുകയോ ചെയ്യില്ല... അല്ലേലും നീ കുമാരനശാന്ടെയും വള്ളതോളിന്ടെയും തോളിനോപ്പമോന്നും എത്ത്തില്ലല്ലോ...നീ തല്ക്കാലം അത് വിട്ടു പിടി...
സാരമില്ല , കൊല്ലങ്ങളായി മേടിച്ച ബോബനും മോളിയും , മണ്ടൂസും ഒക്കെ സ്റ്റോക്ക് ഉണ്ട് , അത് മതി .പിന്നെ ചില ഇംഗ്ലീഷ് ഷോ ഇല്‍ ഒക്കെ ഹാസ്യ രംഗങ്ങള്‍ വരുമ്പോള്‍ ബാക്ക്ഗ്രൌണ്ടില്‍ ചിരിയുടെ സ്വരം കേക്കില്ലേ.. അത് പോലെ വല്ല സെറ്റ് ഉപും ഉണ്ടാക്കാന്‍ പറ്റുവാരുന്നേല്‍് നന്നായിരുന്നു .. ചിരിക്കാന്‍ മറന്നു പോയവര്‍ ആണെന്കില്‍ ആ ലിന്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചിരി സ്വരം കേള്‍പ്പിക്കുകയും അങ്ങനെ ഒന്നു ചിരിപ്പിക്കുകയും ചെയ്യാം ആയിരുന്നു, അതിന് ഇപ്പോള്‍ എന്താ ഒരു വഴി.. വാ കീറിയ ദൈവം ഇരയും തരുമെന്നല്ലെ ..Mr: ഗൂഗിള്‍ സ്വന്തം ബ്ലോഗന്മാരെ സഹായിക്കാന്‍ എന്തേലും വഴി കാണാതിരിക്കില്ല.. ഇനി ഏതേലും പുതിയ technic വഴി ചിരിയുടെ സെന്‍സ് ഉണ്ടാക്കുന്ന വല്ല സോഫ്റ്റ്‌വെയര്‍ ഉം വന്നു കൂടായ്കയില്ല
അപ്പോളാണ് ഞങ്ങളുടെ ക്ലാസ്സിലെ വലിയ കാര്‍നവരായ ഇര്‍്ഷാദിക്കന്ടെ ബ്ലോഗ് കണ്ടത്...
ക്ലാസ്സിലെ മിണ്ടാപ്രാണിയും ലോല ഹൃദയനും ആയ ബിമി ക്കിട്ട് പണി കൊടുത്തു കൊണ്ടുള്ള ഒരു പോസ്റ്റ്.
എടാ ഇതു കഷ്ടം അല്ലെ... പാവം ബിമല്‍...അവന്‍ എന്ത് ചെയ്തു... വ്യക്തി വിദ്വേഷം ആ പാവത്തിനിട്ട് തീര്‍ക്കാമോ... അവന് വിഷമം ആയിക്കാണില്ലേ എന്ന് ഞാന്‍ ....
നീ മിണ്ടാതിരിക്കാമോ... അല്ലേല്‍ തന്നെ നിന്നെ നന്നാക്കാന്‍ നോക്കുന്ന എന്നെ വേണം തല്ലാന്‍... എടീ ഒന്നു ചീയാതെ വേറൊന്നിനു വളം ആവില്ല എന്ന് കേട്ടിട്ടില്ലേ... ഇതിപ്പോള്‍ നമ്മള്‍ മുഴുവന്‍ ആയി ഒന്നും ഉണ്ടാക്കി എഴുതുന്നില്ല... നമ്മള്‍ കണ്ടതും കേട്ടതും ചെയ്തു കൂട്ടിയതുമായ മണ്ടത്തരങ്ങള്‍് പറഞ്ഞു മാലോകരെ ചിരിപ്പിക്കുന്നു... പിന്നെ നമ്മള്‍ കഥാകൃത്തുക്കള്‍ ആയതു കൊണ്ട് സ്വന്തം അനുഭവങ്ങള്‍ പറയാന്‍ ഒരു കഥാ പത്രത്തെ ആവശ്യമായി വരുന്നു...
അത്രയേ ഉള്ളു...
ബിമലിനു ഇതൊന്നും പ്രശ്നമല്ല...അല്ലെങ്കില്‍ തന്നെ അവനെ നമ്മള്‍ പ്രശസ്തനാക്കുകയല്ലേ ചെയ്യുന്നത്... അവന്‍ ഇങ്ങോട്ട് വിളിച്ചു നന്ദി പറയണം...
അല്ലേല്‍ നീ തന്നെ ഒന്നാലോചിച്ചേ ബഷീര്‍ 'പാത്തുമ്മയുടെ ആട്' എഴുതിയത് പാത്തുമ്മായോട് ചോദിച്ചിട്ടാണോ അല്ല ഇനി അഥവാ അങ്ങനെ പാത്തുമ്മായോടു ചോദിച്ചാല്‍ തന്നെ ആടിനോട് ചോദിച്ചോ , ഇല്ലല്ലോ...
കണ്ട തൊട്ടാവാടിയും പ്ലാവിലയും തിന്നു നടന്ന ആ ആട് വരെ മലയാള സാഹിത്ത്യത്തില്‍ കിടന്നു മേയുന്നില്ലേ... എന്ത് കൊണ്ട്..? ബഷീറിനു സ്വന്തം സഹോദരിയേം ആടിനേം വീട്ടുകാരേം പ്രശസ്തരാക്കാമെന്കില്‍് പിന്നെ എന്ത് കൊണ്ട് നമുക്ക് നമ്മുടെ ബിമലിനെ പ്രശ്സ്തനാക്കി കൂടാ...
എടീ ഇതാണ് പറയുന്നതു കൂട്ടുകാരോട് സ്നേഹം വേണമെന്നു...
അല്ലെങ്കില്‍ തന്നെ ആരറിഞ്ഞു മലയാള സാഹിത്യം ഇനി ബ്ലോഗുകളില്‍ കൂടിയല്ല ജീവിക്കാന്‍ പോകുന്നതെന്ന്....
പണ്ടൊക്കെ കാര്‍ന്നോന്മാരുടെ കയ്യില്‍ തഴമ്പ് ഉണ്ടായിരുന്നു...തൂമ്പ പിടിച്ചു മണ്ണില്‍ കിള്ച്ചതിന്ടെ... ഇന്നോ മൌസ് പിടിച്ചും കീ അടിച്ചും എല്ലാതിന്ടെയും വിരലടയാളം ഉള്‍പ്പടെ തേഞ്ഞു പോയില്ലേ... ഇതാണ് പുതിയ കാലം... അങ്ങനെ ഈ കാലത്ത് ബിമലിനു കിട്ടാന്‍ പോകുന്ന പദവിയോ അഞ്ചു കഥാകൃത്തുക്കള്‍ ക്ക് കൂടി ഒറ്റ കഥാ പാത്രം... മലയാള സാഹിത്യത്തില്‍ എന്നല്ല ലോക സാഹിത്ത്യത്തില്‍ പോലും ആരെയും തേടി വരാത്ത അസുലഭ സൌഭാഗ്യം....ഓര്‍ക്കുമ്പോള്‍ എന്റെ ഉള്ളില്‍ പോലും കുളിര് കോരുന്നു....
അത് പോട്ടെ പറഞ്ഞു വന്നത് ബ്ലോഗിനെ പറ്റിയല്ലേ...നീ തുടക്കക്കാരി ആയ കൊണ്ട് കൊഴപ്പം ഇല്ല.. വേണേല്‍ ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇല്‍ കാണാറില്ലേ ... അത് പോലെ .." നിങ്ങള്‍ക്ക് എല്ലാവര്ക്കും എന്റെ പോസ്റ്റ് ഇഷ്ടം ആയി എന്ന് വിചാരിക്കുന്നു... ഇഷ്ടപ്പെട്ടവര്‍ ഒരു കമന്റ് തന്നു എന്നെ പ്രോത്സാഹിപ്പിക്കാന്‍ മറക്കല്ലേ.. എന്നൊരു അപേക്ഷ..." കുഴപ്പം ഇല്ല..
പിന്നെ നീ തല മൂത്ത ബ്ലോഗന്മാരുടെ ബ്ലോഗില്‍ കയറി എന്റെ ബ്ലോഗ് വായിക്കണം കമന്റ് ഇടണം എന്നോക്ക്കെ പറഞ്ഞാല്‍ കമന്റ് അല്ലായിരിക്കും കിട്ടാന്‍ പോകുന്നത്..ഓര്‍ത്തോണം,, അത് കൊണ്ട് അങ്ങനെ മണ്ടത്തരങ്ങള്‍ ഒന്നും ചെയ്യരുത്...
അപ്പോളാണ് ധനേഷിന്ടെ ബ്ലോഗില്‍ ഞാന്‍ ഒരു 'മാക്രി' യെ കണ്ടത്.. അല്ല മാക്രി മാത്രം അല്ല 'പ്രാന്തനും'വിരുതനും' 'കാളിയും' ' 'മാടനും' ' മറുതയും'ഒക്കെ ഉണ്ട്..ആരട ഇവരൊക്കെ... എടീ ഇതില്‍ 'മാക്രി' ഞാന്‍ തന്നെയാണ്... ബാക്കിയൊക്കെ ഓരോരോ ബ്ലോഗന്മാര്‍ ആണ്
എന്താ ആരും സ്വന്തം പേരിടാത്തത് ? എങ്ങിനെ പേരിടും ? ഇതു ഒരു ഒളിച്ചു കളിയാണ്... പിന്നെ സ്വന്തം സുരക്ഷക്ക് വേണ്ടിയാണെന്നും കൂട്ടിക്കോ...
എല്ലാരും ബിമലിനെ പോലെ വിശാല മനസ്കരാണെന്നു കരുതരുത്.. ബിമല്‍ ആയിട്ടാണ്.. വേറെ ആരേലും ആരുന്നെന്കില്‍ ഞാനും ഇര്‍ക്കയും ഒക്കെ അടുത്ത പോസ്റ്റ് ഏതേലും ഹോസ്പിറ്റലില്‍ ഇരുന്നു എഴുതേണ്ടി വന്നേനെ...
നല്ല സാഹിത്യകാരന്മാര്‍ എവിടെയും നിരുല്സഹപ്പെട്ടിട്ടെ ഉള്ളു.. സമൂഹത്ത്തിനടെ ആട്ടും തുപ്പും ചവിട്ടും ഏറ്റാണ് സാഹിത്യ ശാഖകള്‍ പലതും വളര്‍ന്നതും പുഷ്ടിപ്പെട്ടതും ...പക്ഷെ പണ്ടത്തെ ആളുകളുടെ അത്രേം ആരോഗ്യം ഇന്നത്തെ തലമുറക്കില്ലല്ലോ..ഒരിടി വെട്ടിയാല്‍ ഹൃദയം നിലച്ചു പോകുന്നവര്‍ക്കിട്ടു ശരിക്കും ഒരു പെരുമാറ്റം കിട്ടിയാല്‍ എന്താവും എന്ന് നിനക്കറിയാം അല്ലോ...അതോണ്ട് സ്വന്തം ആരോഗ്യം ആദ്യം നോക്കണം...മനസിലായോ?
പിന്നെ ഈ പോസ്റ്റിടാന്‍ പോകുക എന്നൊക്കെ വെച്ചാല്‍ അതൊക്കെ ഒരു വലിയ സംഭവമാണ്. വലിയ വലിയ എഴുത്തുകാരൊക്കെ പ്രസവവേദന എടുക്കുന്നു എന്നൊക്കെ പറയാറില്ലേ.. അത് പോലെ... പിന്നെ നമ്മുടെ ഒരു ഭാഷേല്‍ കോഴി മുട്ടയിടാന്‍ പോകുന്ന പോലെ .. എന്ന് വേണേല്‍ പറയാം... അതിടുന്ന വരെ ഒരു വീര്‍പ്പു മുട്ടല്‍ ആയിരിക്കും... ഇട്ടു കഴിഞ്ഞിട്ട് ഇറങ്ങി നടന്നു കൂവി വിളിക്കണം.... എന്നാലെ വല്ലോരും കേട്ടിട്ട് കമന്റ്സ് കൊത്തിതിന്നാന്‍ ഇട്ടു തരൂ.. പിന്നെ ഈ മുട്ട വിരിഞ്ഞോന്നറിയാന്‍് ഇടയ്ക്കിടയ്ക്ക് ബ്ലോഗില്‍ കയറി എത്തി നോക്കിക്കോണം..വല്ലവരും വല്ല കമന്റ്സും ഒക്കെ വിരിയിചിട്ടുണ്ടാവും... പിന്നെ നമ്മളെ ഇഷ്ടമില്ലാത്ത വല്ല കുറുക്കന്മാരും ആ വഴിക്ക് വല്ലോം പോയതായി കണ്ടാല്‍ ഒട്ടും താമസിക്കല്ലേ... നല്ല ഒരു കൊത്ത് കൊടുത്തോണം.... ഇതാണ് ചുരുക്കത്തില്‍ ഇതിന് പിന്നിലെ പ്രവര്‍ത്തനങളുടെ ഒരു രത്ന ചുരുക്കം
ഈ പ്രധാനപ്പെട്ട കാര്യം മറക്കരുത് .. ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാല്‍ കമന്റ് വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടേ ഇരിക്കണം ...ഇനി പ്രതികരണം മോശമാനെന്കില് gmail ഉം gtalk ഉം അല്ലെ ഉള്ളത് അറിയാവുന്ന എല്ലാ കോണ്ടക്ട്സ് മെയില് അയക്കുകയും custom മെസ്സേജ് ആയി ബ്ലോഗ് ണ്ടെ ലിങ്ക് ഇടുകയും വേണം... ഇനി ആരേലും എന്തേലും കാര്യം ചോദിച്ചു മെയില് അയച്ചാല്‍ അവരുടെ കമന്റ് നിന്ടെ പോസ്റ്റില്‍ കിട്ടി എന്ന് ഉറപ്പു വരുത്ത്തിയിട്ടെ 'ഹായ്' എന്ന് പോലും ടൈപ്പ് ചെയ്യാവൂ...പിന്നെ ഈ കമന്റ് ചെയ്യാന്‍ വരുന്നവര്‍ക്കൊക്കെ തിരിച്ചു നന്ദി പറയുന്നതു നമ്മുടെ മര്യാദ... മനസിയോ..അപ്പൊ ശരി എന്നാ...
ആ ഫോണ്‍ സംഭാഷണം അവിടെ മുറിഞ്ഞു....
അതിനും ആഴ്ചകള്‍ക്ക് ശേഷം പേടിച്ചു വിറയ്ക്കുന്ന മനസ്സും അതില്‍ ഒരു പിടി ആശ്ന്കകളും, പിന്നെ തട്ടിക്കൂട്ടിയ ഒരു കവിതയുമായി മഹാബ്ലോഗികളുടെ ലോകത്തേക്ക് ഈ പാവം ഞാനും ...
കോളേജിലെ ആദ്യ ദിവസം നിര നിരയായിരിക്കുന്ന seniors ന്റെ നടുവിലോട്ട് ഒറ്റയ്ക്ക് നടന്നടുക്കുന്ന പ്രതീതി ആയിരുന്നു അപ്പോള്‍..